ജിദ്ദ – പൊതുവിദ്യാലയങ്ങളിലെ കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ, പാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കണമെന്ന് സ്‌കൂള്‍ കഫറ്റീരിയ നടത്തിപ്പ് കരാറേറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരോട് സൗദി വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
അനുവദനീയമായ ഉല്‍പ്പന്നങ്ങളും പാനീയങ്ങളും മാത്രമാണ് വില്‍ക്കുന്നതെന്നും നിരോധിക്കപ്പെട്ടവ വിതരണം ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കാന്റീനുകളില്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബാഷ്പീകരിച്ച പാല്‍, കണ്ടന്‍സ്ഡ് പാല്‍, കൃത്രിമ നിറങ്ങളോ ഫ്‌ളേവറുളോ ചേര്‍ത്ത പാല്‍, കൃത്രിമ ഫ്‌ളേവറുകളോ നിറങ്ങളോ ഉള്ള തൈര്, ഫ്രോസന്‍ തൈര്, ഫ്‌ളേവറുകള്‍ ചേര്‍ത്ത കുടിവെള്ളം, കാര്‍ബണേറ്റഡ് വെള്ളം (സോഡ), പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ശീതളപാനീയങ്ങള്‍, ഫ്‌ളേവര്‍ ചേര്‍ത്ത വിറ്റാമിന്‍ പാനീയങ്ങള്‍, മിനറല്‍ പാനീയങ്ങള്‍-വെള്ളം, സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങള്‍, കോള്‍ഡ് ടീ, 30 ശതമാനത്തില്‍ താഴെ പഴച്ചാറുകള്‍ അടങ്ങിയതോ 5 ശതമാനത്തില്‍ കൂടുതല്‍ കളറിംഗ് ചേരുവകളും പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും ചേര്‍ത്തതോ ആയ ജ്യൂസുകള്‍, കൃത്രിമ മധുരം അടങ്ങിയ ജ്യൂസുകള്‍, ചുവന്ന മാംസം (റെഡ് മീറ്റ്), കരള്‍, കോഴിയിറച്ചി, മത്സ്യം, സോസേജുകള്‍, മോര്‍ട്ടഡെല്ല, ലങ്കിയോണ്‍ മീറ്റ് തുടങ്ങിയ മറ്റ് സംസ്‌കരിച്ച മാംസങ്ങള്‍ തുടങ്ങിയ എല്ലാ തരം മാംസങ്ങളും, താമിയ (ഫലാഫില്‍), ഫ്രഞ്ച് ഫ്രൈസ്, എല്ലാത്തരം ചിപ്സുകളും, വറുത്ത പോപ്കോണ്‍, സ്പ്രിംഗ് റോളുകള്‍, സമോസകള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണം, പ്രൈമറി, ഇന്റര്‍മീഡിയറ്റ് തലങ്ങളിലെ സ്‌കൂള്‍ കാന്റീനുകളില്‍ കാപ്പി, ചായ എന്നിവ സ്‌കൂള്‍ കാന്റീനുകളില്‍ നിരോധിച്ചിരിക്കുന്നതായി സ്‌കൂള്‍ കാന്റീനുകളുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥാ ഗൈഡില്‍ മന്ത്രാലയം വ്യക്തമാക്കി.


പഞ്ചസാരയും കളറുകളും ചേര്‍ത്ത മിഠായികള്‍, ജെല്ലി, ച്യുയിംഗം, കളറുകളും ചോക്കലേറ്റും ചേര്‍ത്ത സ്റ്റിക്കി മിഠായികള്‍, ചോക്ലേറ്റ് അടങ്ങിയ വേഫറുകള്‍, ഐസ്‌ക്രീം, കസ്റ്റാര്‍ഡ്, ചോക്ലേറ്റ്, ടോഫി, വാനില എന്നിവ അടങ്ങിയ സാന്‍ഡ്വിച്ചുകള്‍-പൈകള്‍, കേക്കുകള്‍, മധുരപലഹാരങ്ങള്‍, പേസ്ട്രികള്‍, ക്രോസന്റ്സ്, മധുരമുള്ള ബ്രെഡ്, ഡോനട്ട്സ്, കുക്കീസ്, പീനട്ട് ബട്ടര്‍ (എലിമെന്ററി സ്‌കൂളുകളില്‍), മയോണൈസ്, ചോക്ലേറ്റ് സോസ്-ക്രീം എന്നിവക്കും വിലക്കുണ്ട്. പാകം ചെയ്ത ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ ഉപ്പ് നല്‍കുന്നതിനും നിരോധമുണ്ട്. പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ ചേര്‍ത്ത് മുക്കി മധുരം ചേര്‍ത്ത പഴങ്ങള്‍, സാലഡ് ഡ്രെസ്സിംഗുകളുള്ള സാലഡ് മിക്‌സുകള്‍, പഫ്ഡ് ഗ്രെയ്ന്‍ ഫിങ്കേഴ്‌സ്, ഉരുളക്കിഴങ്ങ് ചിപ്സ്, സമാനമായ ഉല്‍പ്പന്നങ്ങള്‍ പോലുള്ള ഏതെങ്കിലും തരത്തിലുള്ള ചിപ്സ്, കോണ്‍ ഫ്‌ളേക്കുകള്‍, കൃത്രിമ മധുരപലഹാരങ്ങള്‍, അച്ചാറുകള്‍-ഉപ്പിട്ട നട്സ് പോലുള്ള ഉപ്പിട്ട ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിരോധിത ഇനങ്ങളില്‍ ഉള്‍പ്പെടുന്നു.