റിയാദ് – സൗദി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്നു.
റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജാവ് സന്ദേശം അയച്ചു. പ്രസിഡന്റിന് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന രാജാവ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു. റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



