ജിദ്ദ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷം ലഘൂകരിക്കാൻ നടത്തുന്ന ശ്രമങ്ങളും ഇന്ത്യൻ, പാക് വിദേശ മന്ത്രിമാരുമായി സൗദി വിദേശ മന്ത്രി വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group