ജിദ്ദ– സൗദിയില്‍ കൊലക്കേസ്, മയക്കുമരുന്ന് കേസ് പ്രതികളായ നാലു സ്വദേശികളുടെ വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലക്കേസ് പ്രതിക്ക് തബൂക്കിലും മയക്കുമരുന്ന് പ്രതികള്‍ക്ക് മക്ക പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്‍ ദാമിഹ് ബിന്‍ അല്‍മഹ്ദി ബിന്‍ ദാമിഹ് അല്‍റുവൈലിയെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ അനസ് ബിന്‍ ഹസന്‍ ബിന്‍ മഖ്ബൂല്‍ അല്‍അംറാനിയെ ആണ് തബൂക്കില്‍ വധശിക്ഷക്ക് വിധേയനാക്കിയത്.
ലഹരി ഗുളികകള്‍ കടത്തുകയും വിതരണം നടത്തുകയും ചെയ്ത നാസിര്‍ ബിന്‍ സുഖൈര്‍ ബിന്‍ വഖൈദിര്‍ അല്‍സല്‍മി, ഹസാന്‍ ബിന്‍ ആബിദ് ബിന്‍ അലി അല്‍സല്‍മി, ലഹരി ഗുളികകള്‍ വിതരണം ചെയ്ത് രണ്ടാമതും അറസ്റ്റിലായ ജമാല്‍ ബിന്‍ സഅദ് ബിന്‍ ഫഹൈദ് അല്‍ഉതൈബി എന്നിവര്‍ക്ക് മക്ക പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി.



