Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 8
    Breaking:
    • ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ഐസിഎഫ്; മൂന്ന് കോടിയുടെ ‘രിഫാഈ കെയർ’ പദ്ധതി പ്രഖ്യാപിച്ചു
    • ജിദ്ദയില്‍ കോഫി ഷോപ്പിലേക്ക്കാര്‍ പാഞ്ഞുകയറി
    • ജിദ്ദ തുറമുഖത്ത് മയക്കുമരുന്ന് വേട്ട
    • ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ‘പിടിച്ചുപറി’ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് യു.എ.ഇ
    • യു.എ.ഇക്ക് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; പ്രതിരോധം ശക്തമാക്കി സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൗദി; വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- മേഖലയിലെ യുദ്ധസാഹചര്യം അവസാനിപ്പിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും സൗദി അറേബ്യ ശക്തമായ ശ്രമങ്ങൾ തുടരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ലെന്ന് ഉന്നത സൗദി വൃത്തങ്ങൾ വ്യക്തമാക്കി. യു.എസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പാകിസ്ഥാൻ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. അതേസമയം, ചില കക്ഷികൾ സൗദിയുടെ നിലപാടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് പബ്ലിക് ഡിപ്ലോമസി കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി റാഇദ് ഖർമലി വ്യക്തമാക്കി.

    യു.എസും ഇറാനും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപണങ്ങൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മൂന്ന് യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ, അമേരിക്കയാണ് ആദ്യം കരാർ ലംഘിച്ചതെന്നാണ് ഇറാന്റെ വാദം. ഹോർമുസ് കടലിടുക്കിലെ വിവിധ ദ്വീപുകളിലും സിവിലിയൻ മേഖലകളിലും അമേരിക്ക വ്യോമാക്രമണം നടത്തിയതായും ഇറാന്റെ എണ്ണ ടാങ്കറുകൾ ലക്ഷ്യം വെച്ചതായും ഇറാൻ സൈന്യം ആരോപിച്ചു. സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള കർശനമായ നിബന്ധനകൾ താൽക്കാലികമായി മാറ്റിവെച്ചുകൊണ്ട്, യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു പ്രാരംഭ നിർദ്ദേശം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടത്താമെന്നാണ് പുതിയ നിർദ്ദേശം. ഈ പദ്ധതിയോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയുടെ പുതിയ നിർദ്ദേശങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നുമാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മേഖലയിലെ സമാധാനത്തിനായി ചർച്ചകളെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Saudi
    Latest News
    ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ഐസിഎഫ്; മൂന്ന് കോടിയുടെ ‘രിഫാഈ കെയർ’ പദ്ധതി പ്രഖ്യാപിച്ചു
    08/05/2026
    ജിദ്ദയില്‍ കോഫി ഷോപ്പിലേക്ക്കാര്‍ പാഞ്ഞുകയറി
    08/05/2026
    ജിദ്ദ തുറമുഖത്ത് മയക്കുമരുന്ന് വേട്ട
    08/05/2026
    ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ‘പിടിച്ചുപറി’ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് യു.എ.ഇ
    08/05/2026
    യു.എ.ഇക്ക് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; പ്രതിരോധം ശക്തമാക്കി സൈന്യം
    08/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.