റിയാദ്– റാസ് തന്നൂറയിലെ അറാംകോ പ്ലാന്റിനെതിരെ നടന്ന ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചതായി സൗദി പ്രതിരോധമന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. രണ്ട് ഡ്രോണുകളാണ് പ്ലാന്റിന് നേരെ വന്നത്. ഡ്രോണിന്റെ ചില ഭാഗങ്ങള്‍ വീണ് പ്ലാന്റില്‍ തീപിടുത്തമുണ്ടായി. ആര്‍ക്കും പരിക്കില്ല. റിഫൈനറിയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



