ജിദ്ദ- ടൂറിസ്റ്റ് വിസകൾക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. കൊസോവോയെയും ഗയാനയെയും ആണ് ടൂറിസ്റ്റ് വിസ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് ഇ- വിസയോ സൗദിയിലെ വിമാനത്താവളങ്ങളിലും മറ്റു അതിർത്തി പോസ്റ്റുകളിൽ എത്തിച്ചേരുന്ന സമയം ഓൺ-അറൈവൽ ടൂറിസ്റ്റ് വിസയോ സ്വന്തമാക്കാം.
വിനോദസഞ്ചാരത്തിനുപുറമെ, വിവിധ പരിപാടികളിൽ പങ്കെടുക്കുക, ഉംറ നിർവഹിക്കുക, പ്രദർശനങ്ങളിലും സമ്മേളനങ്ങളിലും സംബന്ധിക്കുക, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി സൗദി അറേബ്യ സന്ദർശിക്കാൻ ടൂറിസ്റ്റ് വിസ ഉടമകൾക്ക് അനുവാദമുണ്ട്. ടൂറിസ്റ്റ് വിസ പട്ടിക വിപുലീകരിക്കുന്നതിലൂടെ കൂടുതൽ സന്ദർശകർക്ക് രാജ്യം സന്ദർശിക്കാനും, സൗദിയുടെ സാംസ്‌കാരിക, ടൂറിസം ഓഫറുകൾ പ്രയോജനപ്പെടുത്താനുമുള്ള പ്രവേശന നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







