റിയാദ്- സൗദി അറേബ്യയിൽ ഈ വർഷത്തെ ഉച്ചവിശ്രമ നിയമം പിൻവലിച്ചു. ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേറ്റുള്ള ജോലിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്. കടുത്ത വേനൽച്ചൂടിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിരുന്നത്.
മൂന്ന് മാസം നീണ്ടുനിന്ന ഉച്ചവിശ്രമ നിയമ കാലയളവിൽ ആകെ 1,771 നിയമലംഘനങ്ങളാണ് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം കണ്ടെത്തിയത്.
നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളം 29,945 പരിശോധനകൾ മന്ത്രാലയം നടത്തി. 95 ശതമാനം കമ്പനികളും നിയമം കൃത്യമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







