റിയാദ് – കുറച്ചു ദിവസങ്ങൾക്കു മുൻപ് പെട്രോൾ പമ്പിൽ തീപിടിച്ച ട്രക്ക് സാഹസികമായി പുറത്തേക്ക് ഓടിച്ച് പത്തിലധികം പേരുടെ ജീവൻ രക്ഷിച്ച യുവാവിന് ആദരവ് നൽകി സൗദി. രാജ്യത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായ അബ്ദുൽ അസീസ് മെഡൽ നൽകിയാണ് മാഹിർ ഫഹദ് അൽ ദൽബാഹിയെ ആദരിച്ചത്.
സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് യുവാവിന് ഒരു മില്യൻ സൗദി റിയാൽ ( ഏകദേശം 2.32 കോടി ഇന്ത്യൻ രൂപ പാരിതോഷികം നൽകാനും ഉത്തരവിട്ടു. നൽകിയ അംഗീകാരത്തോട് മാഹിർ ഫഹദും കുടുംബവും നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group