റിയാദ് – സൗദി അറേബ്യയും ഖത്തറും ചേര്‍ന്ന് സിറിയക്ക് 89 ദശലക്ഷം ഡോളറിന്റെ സംയുക്ത സഹായം പ്രഖ്യാപിച്ചു. സിറിയയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് വേതന വിതരണം ഉറപ്പുവരുത്താനാണ് സൗദി, ഖത്തര്‍ സഹായത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഖത്തറിലെ ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുകയും ബജറ്റിന് കരുത്തു പകരുകയും ചെയ്യുന്നു.
യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി ഏകോപിച്ച് സിറിയയില്‍ സുസ്ഥിര വികസനത്തിനായി പരിശ്രമിക്കാനും അവസരങ്ങളും ഉപജീവനമാര്‍ഗങ്ങളും വര്‍ധിപ്പിക്കാനും സമഗ്രമായ സാമ്പത്തിക വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കാനും ധനമേഖലക്ക് കരുത്തുപകരാനും സൗദി, ഖത്തര്‍ സഹായത്തിലൂടെ ലക്ഷ്യമിടുന്നു.


സിറിയയില്‍ വികസന പ്രക്രിയയുടെ അഭിലാഷ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സൗദി, ഖത്തര്‍ സഹായം സംഭാവന ചെയ്യും. സിറിയക്കും അവിടുത്തെ ജനങ്ങള്‍ക്കും സുപ്രധാന അവസരങ്ങളുടെ വളര്‍ച്ചയെ പിന്തുണക്കുന്നതില്‍ ഈ ധനസഹായം പരമപ്രധാനമാണ്. സിറിയയിലെ സാമൂഹിക വളര്‍ച്ചയും സാമ്പത്തിക അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണവും ഐക്യദാര്‍ഢ്യവും ഏറെ പ്രധാനമാണ്.