തബൂക്ക്– തബൂക്ക് സ്പോർട്സ് ഗ്രൂപ്പ് ഇന്ത്യയുടെ ടി-20 ലോകകപ്പ് ഫൈനൽ വിജയവും സഞ്ജു സാംസണിന്റെ ചരിത്ര ഇന്നിഗ്‌സും ആഘോഷമാക്കി. ശരാലാം സൂക്കിൽ വെച്ച് കേക്ക് മുറിച്ച് സന്തോഷം പങ്ക് വെച്ചു. രാജ്യത്തിന്ന് ആഘോഷ രാവാണെന്നും മലയാളികൾക്കിത് ഉത്സവം പോലെയാണെന്നും ആദ്യമായൊരു മലയാളി ലോകക്കപ്പ് മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങി ആദ്യ ബോൾ നേരിട്ട് ചരിത്രം കുറിച്ചതും ഒട്ടനവധി റെക്കോർഡുകൾ ഭേദിച്ച് മുൻ ഇതിഹാസങ്ങൾക്ക് മുന്നിൽ താരമായിരിക്കുകയാണെന്നും ആഘോഷ ചടങ്ങിൽ വെച്ച് തബൂക്കിലെ കായിക പ്രേമികൾ സംസാരിച്ചു. ഖാദർ ഇരിട്ടി, അജ്മൽ പട്ടിക്കാട്, റിഷാദ് കണ്ണാപ്പി, ജലീൽ നീരോൽപാലം, ഗീ വർഗീസ് കെ പോൾ, സയിദ് അരിയിൽ, ഇസ്മായിൽ പുള്ളാട്ട്, ജാബിർ ജീപാസ്, ഷാഫി സലൂൺ, അജി തിരുവനന്തപുരം, ഷറഫു റസ്മിയ, അലി പൊന്നാനി, മഷൂദ് പൊന്നാനി, ഇസ്മായിൽ തിരൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



