മനാമ – മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന്
ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 41 വയസ്സുള്ള ബഹ്റൈൻ സ്വദേശിനിക്ക് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു.
റോഡിലൂടെ കാർഡ്‌ബോർഡ് നിറച്ച തള്ളുവണ്ടി തള്ളിക്കൊണ്ടിരുന്ന തൊഴിലാളിയെയാണ് പ്രതിയുടെ കാർ ഇടിച്ചത്. വാഹനമൂലം മനുഷ്യഹത്യ, അശ്രദ്ധയോടെ ഡ്രൈവിംഗ് പോലെയുള്ള നിരവധി വകുപ്പുകൾ കോടതി പ്രതിക്ക് മേൽ ചുമത്തി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനമായിരുന്നു പ്രതി ഓടിച്ചിരുന്നത്.
കുറ്റങ്ങൾ നിഷേധിച്ച പ്രതി 40 കിലോമീറ്റർ വേഗതയിൽ കാർ ഓടിക്കുകയായിരുന്നുവെന്നും, പതിവിലേക്കാൾ റോഡ് തിരക്ക് കുറവായിരുന്നുവെന്നും പറഞ്ഞു.
100 ബഹ്റൈൻ ദിനാർ ജാമ്യം വച്ച് അപ്പീൽ നടപടികൾ പൂർത്തിയാകുന്നത് വരെ ജയിലിൽ പോകാതെ പുറത്തിരിക്കാൻ കോടതി പ്രതിക്ക് അനുമതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



