ദോഹ– സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റിന്റെയും നോർക്ക- ക്ഷേമനിധി സബ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമനിധി, നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്കൃതി ഹാളിൽ വെച്ച് നടന്ന ഏകദിന ക്യാമ്പിൽ 400 ൽ പരം ആളുകൾ പങ്കെടുത്തു. നോർക്ക ഐ.ഡി.കാർഡ് അപേക്ഷകൾ, നോർക്ക കെയർ ഇഷുറൻസ് രജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കൽ, കുടിശ്ശിക തീർക്കൽ എന്നീ സേവനങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമായത്. ഒപ്പം ICBF ഇൻഷുറൻസ് അപേക്ഷകളും സ്വീകരിച്ചു.
ക്യാമ്പ് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ. എം. സുധീർ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ബിൻ ഒമ്രാൻ യൂണിറ്റ് പ്രസിഡന്റ് ജിതിൻ ചാക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭാ അംഗവും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൾ റൗഫ് കൊണ്ടോട്ടി, സംസ്കൃതി നോർക്ക- ക്ഷേമനിധി സബ് കമ്മിറ്റി കൺവീനർ ശിവദാസ് ഏലംകുളം, സംസ്കൃതി സെക്രട്ടറി അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി രാജു വി.കെ. സ്വാഗതവും ക്യാമ്പ് കൺവീനർ ഡോ. പ്രതിഭ രതീഷ് നന്ദിയും പറഞ്ഞു.