മനാമ– ബഹ്‌റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്വിറാത്വൽ മുസ്തഖീം സംഗമം സംഘടിപ്പിച്ചു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ കുഞ്ഞു മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ഗ്ലോബൽ പ്രഥമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എറവാക്കാടിനെ കുഞ്ഞു മുഹമ്മദ് ഹാജി ഷാളണിയിച്ച് ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ്, ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർത്ഥികൾക്ക് വിവിധ ഏരിയാ ഭാരവാഹികൾ അവാർഡുകൾ കൈമാറി.
അശ്‌റഫ് അൻവരി ചേലക്കര, റബീഅ് ഫൈസി അമ്മലക്കടവ്, അസ്ലം ഹുദവി കണ്ണൂർ, അബ്ദുറസാഖ് ഫൈസി തുടങ്ങിയ സമസ്ത നേതാക്കൾ, സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം, ജംഇയ്യ ത്തുൽ മുഅല്ലിമീൻ ,സമസ്തയുടെ ആദർശ വിശുദ്ധി എന്നീ വിഷയങ്ങളിൽ വിഷയാവതരണം നടത്തി. സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, എസ് കെ എസ് എസ് എഫ് സെക്രട്ടറി നവാസ് കുറ, റൈഞ്ച് ട്രഷറർ ഇർഷാദ് പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു. ഹാഫിള് ഷറഫുദ്ദീൻ ഖിറാഅത്ത് നടത്തി. പ്രാരംഭ പ്രാർത്ഥനക്ക് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയും സമാപന പ്രാർത്ഥനക്ക് ഹംസ അൻവരി മോളൂരും നേതൃത്വം നൽകി. ബുർദ്ദ മജ്‌ലിസ് ശഹീം ദാരിമി, ശഫീഖ് നുജൂമി , നിഷാൻ ബാഖവി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നു. ഡിസംബർ അഞ്ചിന് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമാ പങ്കെടുക്കുന്ന സമസ്ത ബഹ്‌റൈൻ തല പ്രചാരണ സമ്മേളനം വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. റൈഞ്ച് സെക്രട്ടറി ബഷീർ ദാരിമി എരുമാട് സ്വാഗതവും നിഷാൻ ബാഖവി നന്ദിയും പറഞ്ഞു.



