Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 14
    Breaking:
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    • ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    • എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    • യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ വ്യാജ വൈദ്യുതി ഉപകരണങ്ങളുടെ വില്‍പന; സ്ഥാപനത്തിന് പിഴ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/11/2025 Gulf Latest Saudi Arabia Saudi Laws 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബഹ– വ്യാജ വൈദ്യുതി ഉപകരണങ്ങള്‍ കൈവശം വെക്കുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് അസീര്‍ അപ്പീല്‍ കോടതി 500 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിന്റെയും സ്ഥാപന പ്രതിനിധിയുടെയും പേരുവിവരങ്ങള്‍ വാണിജ്യ മന്ത്രാലയം പരസ്യപ്പെടുത്തി. ഫാത്തിമ ജിബ്‌റാന്‍ മുഹമ്മദ് അല്‍ഖഹ്ത്താനി എസ്റ്റാബ്ലിഷ്‌മെന്റ്, സ്ഥാപന പ്രതിനിധി സൗദി പൗരന്‍ മന്‍സൂര്‍ അലി മുഹമ്മദ് അല്‍ഖഹ്ത്താനി എന്നിവര്‍ക്കാണ് ശിക്ഷ. സ്ഥാപനം മൂന്നു ദിവസത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തില്‍ കണ്ടെത്തിയ വ്യാജ ഉപകരണങ്ങള്‍ നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും സൗദി പൗരന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

    ഖമീസ് മുശൈത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത 60 ഇലക്ട്രിക്കല്‍ എക്‌സ്റ്റന്‍ഷന്‍ കേബിളുകളും പ്ലഗുകളും കണ്ടെത്തി പിടിച്ചെടുക്കുകയും ഉപകയോക്താക്കളുടെ സുരക്ഷക്ക് അപകടകരമാണെന്ന് കണ്ട് അവ നശിപ്പിക്കുകയുമായിരുന്നു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസിലെ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fake electricity sale fruad Gulf news Saudi Saudi Court soudi arabia
    Latest News
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026
    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    14/09/2026
    ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    14/09/2026
    എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    14/09/2026
    യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.