ദോഹ– ഖത്തറിലെ പ്രമുഖ വ്യാപാര ശൃംഖലയായ സഫാരി ഗ്രൂപ്പിന് കീഴിലുള്ള സഫാരി മാളിന്റെ പതിനഞ്ചാമത് വാർഷികാഘോഷം ഊഷ്‌മളമായി നടന്നു. ആചരണത്തിന്റെ ഭാഗമായി അബൂഹമൂർ സഫാരി മാളിൽ കേക്ക് കട്ടിംഗ് സെറിമണി സംഘടിപ്പിച്ചു. സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദീൻ, സഫാരി ഗ്രൂപ്പ് ജനറൽ മാനേജർ സുരേന്ദ്രനാഥ്, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. ജീവനക്കാരും മറ്റ് പ്രതിനിധികളും സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



