Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ജിസാൻ പ്രവാസി കെയർ കോർഡിനേറ്റർമാർക്കുള്ള അനുമോദനവും കെഎംസിസി കുടുംബ സംഗമവും സംഘടിപ്പിച്ചു
    • പ്രകൃതിവിരുദ്ധ പീഡനം; 69 കാരന് 33 വർഷം തടവ്
    • രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം; ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ സമ്മാനം
    • അറാദിലെ താമസസ്ഥലത്ത് തീപിടിത്തം; നിരവധി പേർക്ക് പരുക്ക്
    • മൈക്രോസോഫ്റ്റ് കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാസ് ബാബുവിന് ജിസാനിൽ അന്ത്യവിശ്രമം; അന്ത്യാഞ്‌ജലി അർപ്പിച്ച് ജിസാനിലെ പ്രവാസി സമൂഹം

    ഇന്നലെ വൈകുന്നേരം വാസലി അബ്‌ദുള്ള ബിൻ അൽമുഹൈദബ് മസ്‌ജിദിൽ വെച്ചായിരുന്നു മയ്യിത്ത് നിസ്കാരം.
    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്30/08/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ– ജിസാനിൽ റോഡപകടത്തിൽ മരിച്ച സാമൂഹിക പ്രവർത്തകൻ റിയാസ് ബാബു (47) വിന് ജിസാനിൽ അന്ത്യവിശ്രമം. അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസമാണ് വാഹനമിടിച്ച് റിയാസ് ബാബു മരിച്ചത്. മലപ്പുറം മഞ്ചേരി പാണായി മുള്ളമ്പാറ ആനക്കയം കോർമത്ത് വീട്ടിൽ റിയാസാണ് മരിച്ചത്. അബൂഅരീഷിന് സമീപമുള്ള വാസലിയിൽ താമസസ്ഥലത്തിനടുത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേരാണ് റിയാസിനെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. റിയാസ് ബാബുവിൻറെ ബന്ധുവായ ജസീലും സഹപ്രവർത്തകനായ അബ്‌ദു സമീർ കൊടുവള്ളിയും “ജല” പ്രവർത്തകരുമാണ് ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

    ഇന്നലെ വൈകുന്നേരം വാസലി അബ്‌ദുള്ള ബിൻ അൽമുഹൈദബ് മസ്‌ജിദിൽ വെച്ചായിരുന്നു മയ്യിത്ത് നിസ്കാരം. വൻജനാവലിയുടെ സാദ്ധിധ്യത്തിൽ വാസലി ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ജല” കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി യൂണിറ്റ് ഭാരവാഹികളായ അഷറഫ് പാണ്ടിക്കാട്, ബാബു മഞ്ചേരി, സുലൈ കൊട്ടാരം എന്നിവരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്‌തത്‌. ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. “ജല” നേതാക്കളായ ഡോ.രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, വിപിൻ, സഞ്ജീവൻ ചെങ്ങന്നൂർ, ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, താഹ കിണാശ്ശേരി, മുഹമ്മദ് സ്വാലിഹ് കാസർഗോഡ്, അനസ് ജൗഹരി, സുഹൈൽ സഖാഫി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു എന്നിവരടക്കം നിരവധി സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും ഖബറടക്കത്തിന് എത്തിയിരുന്നു.

    ഈ മാസം 21 ന് രാത്രി പതിനൊന്നരയോടെയാണ് വാസലിയിൽ വെച്ച് അപകടമുണ്ടായത്. റോഡിലൂടെ താമസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റിയാസ് ബാബു അബൂഅരീഷ് കിംഗ്‌ഫഹദ്‌ സ്പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
    ആഗസ്റ്റ് 22 പുലർച്ചെ മൂന്നിനായിരുന്നു റിയാസ് ബാബു മരിച്ചത്. നാട്ടിലേക്ക് പോകാനിരിക്കെ ആയിരുന്നു മരണം.

    റിയാസ് വാസലിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു റിയാസ്. കഴിഞ്ഞ 18 വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന റിയാസ് എട്ടു മാസം മുമ്പാണ് നാട്ടിൽ പോയിവന്നത്. “ജല”യുടെ പ്രവർത്തകനായിരുന്ന റിയാസ് ദീർഘകാലമായി സാമൂഹിക പ്രവർത്തങ്ങളിൽ വളരെ സജീവമായിരുന്നു. കോവിഡ് കാലത്ത് ജിസാൻ ബെയിഷിലായിരുന്ന റിയാസ് ശ്രദ്ധേയമായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടത്തിയത്. മുഹമ്മദ് കോർമത്തിന്റെയും സുഹ്‌റയുടെയും മകനാണ്. പി. ഷാഹിനയാണ് ഭാര്യ. മക്കളായ ഹാനിയ, ഹനാൻ, ഹന എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi Pravasi Malayalee Saudi arabia
    Latest News
    ജിസാൻ പ്രവാസി കെയർ കോർഡിനേറ്റർമാർക്കുള്ള അനുമോദനവും കെഎംസിസി കുടുംബ സംഗമവും സംഘടിപ്പിച്ചു
    31/08/2025
    പ്രകൃതിവിരുദ്ധ പീഡനം; 69 കാരന് 33 വർഷം തടവ്
    31/08/2025
    രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം; ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ സമ്മാനം
    30/08/2025
    അറാദിലെ താമസസ്ഥലത്ത് തീപിടിത്തം; നിരവധി പേർക്ക് പരുക്ക്
    30/08/2025
    മൈക്രോസോഫ്റ്റ് കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപണം
    30/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version