Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
    • ആയത്തുള്ള അലിരാസ അറാഫി ഇറാന്റെ പുതിയ പരമോന്നത നേതാവ്, ഖാംനഇക്ക് പകരം ചുമതല
    • അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ് 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു
    • ഒമാനിലും ആക്രമണം: ദുഖ്മ് തുറമുഖത്തിന് നേരെ നടന്നത് 2 ഡ്രോൺ ആക്രമണങ്ങൾ, ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു
    • ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് കെഎംസിസി

    ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് കെഎംസിസി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താര്‍ സംഗമത്തില്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏഴായിരത്തോളം അതിഥികള്‍ പങ്കെടുത്തു. സംഗമം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

    റമദാനിന്റെ പുണ്യം മുന്‍ നിര്‍ത്തിയും സഹോദര്യത്തിന്റെ സന്ദേശം കൈമാറിയും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രഫസര്‍ ളിയാഉദ്ദീന്‍ ഫൈസി അഭിപ്രായപ്പെട്ടു. സമുദായ സൗഹാര്‍ദ്ദത്തിനും മുസ്‌ലിം സമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിനും വേണ്ടി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് തൊട്ട് മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. സംഘടനാ വിപുലീകരണത്തിനപ്പുറത്ത് ആത്യന്തിക വിജയം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമാണ് എല്ലാക്കാലത്തും കെഎംസിസി ചെയ്തുവരുന്നതെന്ന് ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി റസാഖ് സ്വലാഹി അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രെയ്‌സ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സൗദി കെഎംസിസി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ, കാസര്‍കോട് ജില്ലാ സമസ്ത സെക്രട്ടറി അബ്ദുള്ള ഫൈസി, തെന്നല മൊയ്തീന്‍ കുട്ടി, മൊയ്തീന്‍ കുട്ടി പൊന്മള, റിയാദ് കേളി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, മലസ് ലുലു മാനേജര്‍ അക്ബര്‍, കേളി കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി രജീഷ് പിണറായി, എം ഇ എസ് പ്രതിനിധി ഷഫീഖ് പാനൂര്‍, ശിഹാബ് എ ജി സി ഗ്രൂപ്പ് , ഇബ്രാഹിം സുബ്ഹാന്‍, നാസര്‍ കാരക്കുന്ന്, മുഷ്ത്താഖ് അല്‍ റയാന്‍, റിയാദ് മുസ്‌ലിം കോ ഓഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ റഹ്മത്ത് ഇലാഹി, റിയാദ് മീഡിയ ഫോറം സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, വി എം അഷ്‌റഫ് ഇസ്മ പോളിക്ലിനിക്ക്, മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അസീസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
    റിയാദ് സെന്‍ട്രല്‍ കമ്മറ്റി വളണ്ടിയര്‍ വിഭാഗം സ്‌കോപ്പ് അംഗങ്ങളും വിവിധ ജില്ലാ കെഎംസിസി കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ഇഫ്താറില്‍ സംബന്ധിക്കാന്‍ എത്തിയവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.

    പതിനായിരത്തിലധികം പലഹാരങ്ങള്‍ ഒരുക്കിയതും ആയിരത്തിലധികം വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഇഫ്താര്‍ വിരുന്ന് ഒരുക്കിയതും റിയാദ് കെഎംസിസി വനിതാ വിംഗ് ഭാരവാഹികളായ റഹ്മത്ത് അശ്‌റഫിന്റെയും ജനറല്‍ സെക്രട്ടറി ജസീല മൂസയുടെയും നേതൃത്വത്തിലാണ്.
    പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ എംബസി സ്‌കൂള്‍ അധ്യാപകനും കലാ രംഗത്തെ നിറ സാന്നിധ്യവുമായ സലീം മാസ്റ്റര്‍ ചാലിയത്തിന് സെന്‍ട്രല്‍ കമ്മിറ്റി നല്‍കുന്ന ഉപഹാരം യു പി മുസ്തഫ കൈമാറി.

    റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, സുരക്ഷ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്ക്, അസീസ് വെങ്കിട്ട, അഡ്വ. അനീര്‍ ബാബു, മജീദ് പയ്യന്നൂര്‍, ഷമീര്‍ പറമ്പത്ത്, ജലീല്‍ തിരൂര്‍, സിറാജ് മേടപ്പില്‍, റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, പി സി മജീദ്, അഷ്‌റഫ് കല്‍പകഞ്ചേരി, വിവിധ കെഎംസിസി ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികള്‍ സംഗമത്തിന് നേതൃത്വം നല്‍കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar Riyadh KMCC
    Latest News
    സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
    01/03/2026
    ആയത്തുള്ള അലിരാസ അറാഫി ഇറാന്റെ പുതിയ പരമോന്നത നേതാവ്, ഖാംനഇക്ക് പകരം ചുമതല
    01/03/2026
    അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ് 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു
    01/03/2026
    ഒമാനിലും ആക്രമണം: ദുഖ്മ് തുറമുഖത്തിന് നേരെ നടന്നത് 2 ഡ്രോൺ ആക്രമണങ്ങൾ, ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു
    01/03/2026
    ആയിരങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് കെഎംസിസി
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.