റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ (ആര്‍ ഐ ഐ സി) ആഭിമുഖ്യത്തില്‍ ‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ എന്ന വിഷയത്തില്‍ ‘ഫ്രീഡം ടോക്ക്’ സംഘടിപ്പിച്ചു. ബത്ഹയിലെ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഷിഹാബ് കൊട്ടുകാട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അഡ്വ അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.മിദ്‌ലാജ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.
ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒക്ടോബര്‍ 23 ന് സംഘടിപ്പിക്കുന്ന 26 ആമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രമേയപ്രകാശനം എന്‍. ആര്‍. കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായിക്ക് നല്‍കികൊണ്ട് ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു.’മാറുന്ന കാലം മാറ്റമില്ലാത്ത ആദര്‍ശം’ എന്ന പ്രമേയത്തില്‍ സംഗമം സംഘടിപ്പിക്കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താര്‍ താമരത്ത് (കെ എം സി സി ), ഫൈസല്‍ കൊണ്ടോട്ടി (കേളി കലാസാംസ്‌കാരിക വേദി), അബ്ദുള്ള വല്ലാഞ്ചിറ (ഒ ഐ സി സി), റഹ്മത്തെ ഇലാഹി (തനിമ സാംസ്‌കാരിക വേദി), സുരേന്ദ്രന്‍ കൂട്ടായി (എന്‍ ആര്‍ കെ ഫോറം), ഷഫീഖ് പാനൂര്‍ (എം ഇ എസ്), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക പ്രസിഡന്റ്) എന്നിവരും മാധ്യമ പ്രതിനിധികളായ ജയന്‍ കൊടുങ്ങല്ലൂര്‍, നജീം കൊച്ചുകലുങ്ക് എന്നിവരും സംസാരിച്ചു.
റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, മൂസ തലപ്പാടി, അഷ്‌റഫ് തിരുവനന്തപുരം, ശുകൂര്‍ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും ഫര്‍ഹാന്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







