Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 22
    Breaking:
    • ഓ​ണ​സ​ദ്യ ഒ​രു​ക്കി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ർ
    • റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു
    • ലെബനോനിലെ മയക്കുമരുന്ന് രാജാവ് നൂഹ് സഅയ്തര്‍ അറസ്റ്റില്‍
    • വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിക്കുന്നു, രണ്ടു കുട്ടികളെ സൈന്യം വെടിവെച്ചുകൊന്നു
    • സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ നിയമിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/11/2025 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– അന്താരാഷ്ട്ര എൻ.ജി.ഓ സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ റിസയുടെ പതിമൂന്നാമത് ‘മില്യൺ മെസ്സേജ് ക്യാമ്പയിന് ‘സമാപനമായി.

    ഒക്ടോബർ 2 മുതൽ നവംബർ 14 വരെ നീണ്ടു നിന്ന ഇ-ക്യാമ്പയിനിൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ സാമൂഹിക കൂട്ടായ്മകൾ, ഹൈപ്പർ മാർക്കറ്റുകൾ, വിവിധ സോഷ്യൽ നെറ്റുവർക്കുകൾ എന്നിവ സജീവമായി പങ്കെടുത്തു. മിഡിലീസ്റ്റിലെ വിവിധ ഇന്റർനാഷണൽ സ്കൂളൂകളും കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അതതു ഭാഷകളിലുള്ള ലഘുലേഖകൾ പ്രചരിപ്പിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്കും, രാജ്യങ്ങളിലേക്കും സന്ദേശം എത്തിച്ചു. ഇപ്പോൾ cdn.skf.onl/mmc എന്ന വെബ്‌ലിങ്കിൽ ലഘുലേഖ 18 ഭാഷകളിൽ ലഭ്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സിറ്റിഫ്‌ളവർ എട്ടു ലക്ഷത്തോളം റീച്ചുളള അവരുടെ സോഷ്യൽ മീഡിയയിലൂടെയും 6 ലക്ഷം ബ്രോഷറുകളിലൂടെയും റിസയുടെ സന്ദേശം സൗദിയിലുടനീളം എത്തിച്ചു. റിയാദിലെ എ- ടു ഇസഡ് ദുബായ് ഹൈപ്പർ മാർക്കറ്റ് സോഷ്യൽ മീഡിയയ്ക്ക് പുറമെ പതിനാലായിരം ബ്രോഷറുകളിലൂടെയും സന്ദേശം പ്രചരിപ്പിച്ചു.

    റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗദി ടൈംസ്, പ്രവാസി പത്രം, മീഡിയ വിങ്സ് ഉൾപ്പെടെ ഓൺലൈൻ മാധ്യമങ്ങളും ഫ്ലയർ ആവർത്തിച്ച് പ്രസിദ്ധീ കരിച്ച് കാമ്പയിന് ഐക്യദാർഢ്യമേകി.

    ലഘുലേഖയ്ക്ക് പുറമെ, ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിയിട്ടുള്ള 17 ഭാഷകൾ ഉൾപ്പെടെ 46 പ്രധാന ഭാഷകളിൽ “ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക!” എന്ന റിസയുടെ മുദ്രാവാക്യം ചേർത്ത് തയാറാക്കിയ റീലും വ്യാപകമായി പ്രചരിപ്പിച്ചു. കൂടാതെ, അഞ്ചു മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ബഹുവർണ്ണ- ബഹുഭാഷാ കോമിക് ഫ്ലയറും സമാപനദിവസമായ നവംബർ 14- ന് പുറത്തിറക്കി.
    ക്വാണ്ടം റൈസ് ഇന്റർനാഷനൽ സ്‌കൂൾ (ഖർജ് ) പ്രിൻസിപ്പൽ പദ്മിനി യൂ നായർ ഹിന്ദിയിലേയ്ക്കും , യു എൻ വോളൻ്റിയർ ഡോ. ബാലസുബ്രമണ്യൻ തമിഴിലേയ്ക്കും ആന്ധ്രാ പ്രദേശിലെ അന്നമാചാര്യ കോളേജ് ഓഫ് കംപ്യൂട്ടർ സയൻസ് പ്രിൻസിപ്പൽ ഡോ. സമതാ നായിഡു തെലുഗു ഭാഷയിലേക്കും നാഷണൽ ഗാർഡ് ആശുപത്രിയിലെ ഫാമിലി മെഡിസിൻ അസിസ്റ്റന്റ് കൺസൽട്ടൻറ് ഡോ. ഹനാൻ അൽ ഗാലിബ് അറബിയിലേയ്ക്കും ലഘുലേഖാമൊഴിമാറ്റം നടത്തി. സനൂപ് അഹമ്മദ്, സെയിൻ അബ്ദുൽ അസീസ്, മാസ്റ്റർ ഹസീൻ എന്നിവർ ഐ.ടി സപ്പോർട്ട് നൽകി.

    റിസയുടെ വിവിധ സോണൽ, റീജിയണൽ കോഡിനേറ്റർമാരും അഭ്യുദയകാംക്ഷികളും കാമ്പയിൻ വിജയിപ്പിക്കുവാൻ സഹകരിച്ചതായും മുൻ വർഷത്തെ പോലെ ആദ്യ ആഴ്കളിൽ തന്നെ ദശലക്ഷം സന്ദേശം എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചതായും, ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ എന്നിവർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    anti drug awareness million message risa
    Latest News
    ഓ​ണ​സ​ദ്യ ഒ​രു​ക്കി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​ർ
    22/11/2025
    റിസയുടെ ‘മില്യൺ മെസ്സേജ് ‘ കാമ്പയിൻ 2025 സമാപിച്ചു
    22/11/2025
    ലെബനോനിലെ മയക്കുമരുന്ന് രാജാവ് നൂഹ് സഅയ്തര്‍ അറസ്റ്റില്‍
    22/11/2025
    വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിക്കുന്നു, രണ്ടു കുട്ടികളെ സൈന്യം വെടിവെച്ചുകൊന്നു
    22/11/2025
    സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം 31,000 ജീവനക്കാരെ നിയമിക്കുന്നു
    21/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.