ദുബൈ– 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹമീദ് ചങ്ങരംകുളത്തിന് അക്ഷരക്കൂട്ടം സ്നേഹാദരവ് നൽകി. യു.എ.ഇയിലെ വിവിധ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ ഇടപെടൽ നടത്തിയ ഹമീദ് വിവിധ മേഖലകളിലെ ഇടപെടലിലൂടെ പ്രവാസികൾക്ക് സുപരിചിതനാണ്.
കഥ, കവിത അവതരണം, ഫോട്ടോഗ്രഫി, ഷോർട്ട്ഫിലിം അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻ എന്നതിലുപരി സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയപ്പെട്ടവനാണ് ഹമീദ് എന്ന് സ്നേഹാദരവിൽ പങ്കെടുത്തവർ പറഞ്ഞു. അക്ഷരക്കൂട്ടത്തിന്‍റെ ഉപഹാരം സജ്‌ന അബ്‌ദുല്ല, നിസാർ ഇബ്രാഹിം എന്നിവരുംകാഫ് ദുബൈയുടെ ഉപഹാരം മോഹൻ പി. ശ്രീധറും കെ. ഗോപിനാഥും ചേർന്നും നൽകി. ചടങ്ങിൽ ഷാജി ഹനീഫ്, കമറുദ്ദീൻ ആമയം, ഷാജഹാൻ തറയിൽ, അഫ്സൽ, റസീന ഹൈദർ, അജിത് വള്ളോലി, ഈപ്പൻ, ഉണ്ണികൃഷ്ണൻ രാമന്തളി, അനൂപ് കുമ്പനാട്, ഉഷാ ഷിനോജ്, അനസ് മാള, ബബിത ഷാജി, അഷ്റഫ് കാവുംപുറം, പ്രവീൺ പാലക്കീൽ, ജാസ്മിൻ, അബ്ദുല്ല ബഷീർ മൂളിവയൽ, ഇ.കെ ദിനേശൻ എന്നിവർ സംസാരിച്ചു.
എം.സി നവാസ് സ്വാഗതം പറഞ്ഞ പറഞ്ഞ പരിപാടി സജ്ന അബ്ദുല്ല, റീന സലീം എന്നിവർ നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



