ദുബായ്-യു.എ.ഇയിൽ അടുത്ത ആഴ്ച വീണ്ടും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത മഴയിൽ രാജ്യത്തുടനീളം കനത്ത നാശനഷ്ടമുണ്ടായിരുന്നു. ഇതിന്റെ കെടുതികളിൽനിന്ന് രാജ്യം കരകയറുന്നതിനിടെയാണ് വീണ്ടും മഴ പ്രവചനം.
ഈ മാസം 23ന് മഴക്ക് സാധ്യതയുണ്ടെന്ന് യു.എ.ഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മഴ തീവ്രമാകുമെന്നും പ്രവചനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group