ദമ്മാം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുൽറഹീമിന്റെ മോചനം സാധ്യമാക്കുന്നതിനുള്ള ദിയാധനമായ 34 കോടി രൂപ ആഗോള അടിസ്ഥാനത്തിൽ സമാഹരിക്കാൻ കഴിഞ്ഞ തിലുള്ള ആശ്വാസത്തിൽ കിഴക്കൻ പ്രവിശ്യയുലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും എഴുപതിൽ പരം സംഘടനകളെ കൂട്ടിയിണക്കി രൂപീകരിച്ച “അബ്ദുൽ റഹീം നിയമ സഹായ സമിതി” യുടെ പ്രവർത്തകരും
ബദറുൽ റാബി ഓഡിറ്റോറിത്തിൽ ഒത്തുകൂടിയ നേതാക്കളും പ്രവർത്തകരും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
അബ്ദുൽ റഹീം നിയമ സഹായ സമിതി ” രൂപികരിച്ചത് ഏറെ ആശങ്കയോടെ ആയിരുന്നുവെന്നും എന്നാൽ വെറും 8 ദിവസം കൊണ്ട് വിജയിപ്പിക്കാനായെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അവലോകന യോഗത്തിൽ ബിജു കല്ലുമല (ഒ.ഐ.സി.സി) സ്വാഗതം പറഞ്ഞു. “അബ്ദുൽ റഹീം നിയമ സഹായ സമിതി” ചെയർമാൻ ജമാൽ വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ, റഫീഖ് കൂട്ടിലങ്ങാടി നൗഷാദ് താഴവ (ഒ.ഐ.സി. സി), പവനൻ മൂലക്കൽ (നവോദയ), സിദ്ധീഖ് പാണ്ടികശാല (കെ.എം.സി. സി), എം. എ. വാഹിദ് കാര്യറ (നവയുഗം), സാജിത് ആറാട്ടുപുഴ (മീഡിയ ),ഫത്തീൻ മങ്കട (ഡിഫ), മൊയ്‌തീൻ പട്ടാമ്പി ( എസ്. ഐ. സി ), നിസാർ കാട്ടിൽ (ഐ സി എഫ് ), ഫൈസൽ കുറ്റ്യാടി (പ്രവാസി വെൽഫെയർ, (തനിമ), ഗഫൂർ വടകര (വടകര എൻ.ആർ.ഐ ഫോറം), മുസ്‌തഫ തലശ്ശേരി, അസ്‌ലം ഫാറൂഖ്, ഉമ്മർ വളപ്പിൽ, അൻവർ (റയാൻ), മൊയ്‌തീൻ പട്ടാമ്പി (എസ്. ഐ. സി), ഇഖ്ബാൽ ആനമാങ്ങാട് എന്നിവർ പ്രസംഗിച്ചു.
മുഴുവൻ സംഘടനകളുടെയും ലോഗോ ആലേഖനം ചെയ്ത കേക്ക് കമ്മിറ്റി മുഖ്യ രക്ഷാധികാരി അഹമദ് പുളിക്കൽ കട്ടു ചെയ്താണ് ഒത്തു ചേരൽ ഉദ്ഘാടനം ചെയ്തത്. കിഴക്കൻ പ്രാവിശ്യയിലെ പ്രമുഖ നാടക നടൻ ജോബി ജോർജിനു യോഗം അനുശോചനം രേഖപ്പെടുത്തി. മീഡിയ കൺവീനർ മുജീബ് കളത്തിൽ നന്ദി പറഞ്ഞു.