ദോഹ– കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരള ബിസിനസ് ഫോറം (KBF) സംഘടിപ്പിച്ച “മീറ്റ് ദ ലീഡർ” പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ വികസനത്തിൽ പ്രവാസ സമൂഹത്തിന് ഏറെ സംഭാവന അർപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കെ. ബി. എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച പറഞ്ഞു. അംഗങ്ങളുമായി വിവിധ വിഷയങ്ങളിൽ അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.
കെ. ബി. എഫ്ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതം പറഞ്ഞു കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് പ്രസിഡന്റ് ഷഹീൻ ഷാഫി അധ്യക്ഷ പ്രസംഗംവും വൈസ് പ്രസിഡന്റ് ഷെജി വലിയക്കത്ത് നന്ദിയും അറിയിച്ചു. ചടങ്ങിൽ കെ. ബി.എഫിന്റെ മൊമെന്റോ സതീശന് സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



