ദോഹ– വാഴയൂർ സർവീസ് ഫോറം (വി എസ് എഫ്) ഖത്തറിനു 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുവത്സര കണക്ടിങ് മീറ്റപ്പ് ഒരുമ 2025ലാണ് ഭാരവാഹികളെയാണ് തെരെഞ്ഞെടുത്തത്. ഭാരവാഹികളായി റഫീഖ് കാരാട് (പ്രസിഡന്റ്), റിയാസ് പുഞ്ചപാടം ( ജനറൽ സെക്രട്ടറി), അഖിൽ അഴിഞ്ഞിലം (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്‌മാരായി രത്നാകരൻ കാരാട്, ഇൽയാസ് കക്കോവ്, പുരുഷു പുതുക്കോട്, സഹദ് തിരുത്തിയാട് എന്നിവരെയും, ജോയിൻ സെക്രട്ടറിമാരായി ഹാഷിം വാഴയൂർ, ആഷിക് ചെണ്ണയിൽ, വിനീഷ് കാരാട്, അനീസ് കോട്ടുപാടം എന്നിവരെയും തെരെഞ്ഞെടുത്തു. ചീഫ് അഡ്വൈസർ ആയി മഷ്ഹൂദ് വി സി, ഡെപ്യൂടി അഡ്വൈസർ ആയി ആസിഫ് കൊട്ടുപാടം എന്നിവരെയാണ് നിയമിച്ചത്. എക്സിക്യൂട്ടീവ് മെമ്പർമാരായി ജവാദ് വാഴയൂർ( സ്പോർട്സ്), ഹൈദർ വാഴയൂർ(ആർട്സ്) അനസ് മൂളപ്പുറം, അബ്ദുൽസലാം തിരുത്തിയാട്, ഷമീർ പുഞ്ചപ്പാടം, അബ്ദുസ്സലാം അഴിഞ്ഞിലം എന്നിവരെയും തിരഞ്ഞെടുത്തു.
മുൻതസ പാർക്കിൽ നടന്ന ഒത്തു ചേരലിൽ സെക്രട്ടറി ആസിഫ് കൊട്ടുപാടം അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡൻ്റ് മഷ്ഹൂദ് വിസി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മകളുടെ പ്രസക്തിയും സംഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ട്രഷറർ ജാവേദ് വാഴയൂർ സ്വാഗതവും സെക്രട്ടറി ശരത് പൊന്നേപാടം റിപ്പോർട്ട് അവതരണവും നടത്തി.



