ദോഹ– കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങി മരിച്ചു. ഖത്തറിലെ ഇൻലാൻഡ് ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയ പത്തനംതിട്ട അടൂർ സ്വദേശി അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാർത്തികേയൻ (35) എന്നിവരാണ് മരണപ്പെട്ടത്. അപ്രതീക്ഷിതമായി കടലിലെ ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു.


അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യു- ജോയമ്മ എന്നിവരുടെ മകനാണ് മരണപ്പെട്ട ജിത്തു. ഭാര്യ നിഖിത. കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേന്റെയും ബേബിയുടെയും മകനാണ് കനേഷ്. ഭാര്യ അശ്വതി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



