ദോഹ– കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി. ഏറെ കാലമായി ഖത്തർ പ്രവാസിയും ടി.ഡബ്ല്യൂ.എ ഖത്തർ സ്ഥാപക അംഗവും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ തലശ്ശേരി ചിറക്കര സുമയ്യ വില്ലയിൽ സിറാജ് ബാബു ചീരായി (60 വയസ്സ്) ആണ് മരിച്ചത്.
ഭാര്യ: റോഷ്‌ന. മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്.
മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ് ല. സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി. മാതാപിതാക്കൾ: പരേതരായ ഖാതിം, പരേതയായ ആയിഷ. കബറടക്കം ഇന്ന് ശനിയാഴ്ച അസർ നമസ്കാരത്തിന് മീസൈമീർ ഖബസ്ഥാനിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



