ദോഹ– ഖത്തറിലെ യു.എസ്. സൈന്യത്തിന്റെ അൽ ഉദൈദ് എയർ ബേസിൽ നിന്ന് ചില ജീവനക്കാരോട് ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥലം വിട്ടു പോകാൻ നിർദേശം നൽകിയതായി റോയിട്ടേഴ്സും അൽജസീറയും റിപ്പോർട്ട് ചെയ്തു. ഇറാനിലെ പ്രതിഷേധക്കാരെ സംരക്ഷിക്കാൻ വാഷിംഗ്ടൺ ഇടപെടുമെന്ന മുന്നറിയിപ്പിനിടെയാണ് ഈ നീക്കം.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദിൽ ഏകദേശം 10,000 സൈനികരാണ് സേവനമനുഷ്ഠിക്കുന്നത്. ഈ നടപടി ഒരു പൂർണ ഒഴിപ്പിക്കൽ അല്ലെന്നും മറിച്ച് ഒരു മുൻകരുതൽ മാത്രമാണെന്ന് ഒരു ഡിപ്ലോമാറ്റ് തങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം യു.എസ്. എംബസിയും ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയവും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



