ദോഹ: ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ‘മായാത്ത മന്ദസ്മിതം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം വ്യത്യസ്തമായ അവതരണ ശൈലിയാലും വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
തുമാമ കെഎംസിസി ഹാളിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുൽ ആബിദീൻ ഉത്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി നേതാക്കളായ എസ്എഎം ബഷീർ, അബ്ദുനാസർ നാച്ചി, വിവർത്തകനും എഴുത്തുകാരനുമായ സുഹൈൽ വാഫി ആദൃശ്ശേരി സംസാരിച്ചു. ഗായകരായ സയ്യിദ് മഷ്ഹൂദ് തങ്ങൾ, സൽമാൻ വാഫി, സഫീർ വാടാനപ്പള്ളി തുടങ്ങിയവർ ശിഹാബ് തങ്ങളുടെ ഓർമ്മകൾ പറഞ്ഞും അനുസ്മരണ ഗാനങ്ങൾ പാടിയും പരിപാടി വ്യത്യസ്തമാക്കി.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഇൻ ചാർജ് ടിടികെ ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും, സെക്രട്ടറി അഷ്‌റഫ് ആറളം നന്ദിയും പറഞ്ഞു. സലിം റഹ്‌മാനി ഖിറാഅത്തും സലിം ഹുദവി പ്രാർത്ഥനയും നിർവഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി, അജ്മൽ നബീൽ, അലി മുറയുർ, താഹിർ താഹകുട്ടി, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ തുടങ്ങിയവർ നേതൃത്വം നൽകി.