ദോഹ: ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടിയോടനുബന്ധിച്ച്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅയുമായും പ്രത്യേകം ചർച്ചകൾ നടത്തി. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, ഗാസയിലെ യുദ്ധം, ഖത്തറിനെതിരായ ഇസ്രായിൽ ആക്രമണം തുടങ്ങിയ മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ വിശകലനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group