ദോഹ :സംസ്‌കൃതി ഖത്തർ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രെസിഡന്റായി സാബിത്ത് സഹീറിനെയും ജനറൽ സെക്രട്ടറിയായി ഷംസീർ അരികുളത്തെയും തിരഞ്ഞെടുത്തു. ട്രഷററായി അപ്പു കവിണിശ്ശേരിൽ വൈസ് പ്രെസിഡണ്ട്മാരായി നിധിൻ എസ് ജി, സുനീതി സുനിൽ, ശിഹാബ് തൂണേരി സെക്രട്ടറിമാരായി ബിജു പി മംഗലം, അബ്ദുൾ അസീസ്, അർച്ചന ഓമനക്കുട്ടൻ എന്നിവരെയും തിരഞ്ഞെടുത്തു
യൂണിറ്റുകളുടെയും വനിതാവേദിയുടെയും സമ്മേളത്തിന് ശേഷം കൂടിയ കേന്ദ്ര സമ്മേളനം ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉത്‌ഘാടനം നിർവഹിച്ചു. വർത്തമാന കാലഘട്ടത്തിൽ മാനവികതയും മതേതരത്വവും ഉയർത്തിപിടിച്ചുകൊണ്ട് സംസ്‌കൃതി നടത്തുന്ന കലാ-കായിക- സാംസ്കാരിക പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം പ്രധിനിധികൾ പങ്കെടുത്ത ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജലീൽ കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ ശിവനനന്ദൻ വരവ് ചിലവ് കണക്കുകൾ സമ്മേളത്തിൽ അവതരിപ്പിച്ചു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രമേയ കമ്മിറ്റി പ്രവാസികളുടെ വിവിധ വിഷയങ്ങളെ മുൻനിർത്തി അവതരിപ്പിച്ച പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. പുതിയതായി 80അംഗ കേന്ദ്ര കമ്മിറ്റിയും സംസ്‌കൃതി സ്ഥാപക നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായും തിരഞ്ഞെടുത്തു. സാൾട്സ് സാമുവൽ സ്വാഗതവും സുഹാസ് പാറക്കണ്ടി നന്ദിയും രേഖപ്പെടുത്തി.