ദോഹ– 2026 – 2027 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള ‘പ്രവാസി വെൽഫെയർ ഖത്തർ’ സംസ്ഥാന പ്രസിഡണ്ടായി ആർ ചന്ദ്രമോഹൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഷറഫുദ്ദീൻ സി, താസീൻ അമീൻ, നജ്ല നജീബ് എന്നിവരെ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ ആർ ചന്ദ്രമോഹനനെ തുടർച്ചയായി രണ്ടാം തവണയാണ് പ്രസിഡണ്ടായി തെരഞെടുക്കപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികൾ മുൻപ് വഹിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട ഷറഫുദ്ദീൻ സി മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശിയും താസീൻ അമീൻ തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയും നജ്ല നജീബ് കണ്ണൂർ ജില്ലയിലെ മാടായി സ്വദേശിയുമാണ്.
അബ്ദുൽ ഗഫൂർ എ.ആർ കോഴിക്കോട്, അഹമ്മദ് ഷാഫി കോഴിക്കോട്, അനീസ് മാള തൃശ്ശൂർ, ലത കൃഷ്ണ വയനാട് എന്നിവരെ വൈസ്പ്രസിഡണ്ടുമാരായും റഹീം വേങ്ങേരി കോഴിക്കോട്, സഞ്ജയ് ചെറിയാൻ ആലപ്പുഴ, മഖ്ബൂൽ അഹമ്മദ് കോഴിക്കോട്, സജ്‌ന സാക്കി മലപ്പുറം, നിഹാസ് എറിയാട് തൃശ്ശൂർ, റബീഅ് സമാൻ കോഴിക്കോട്, ഷുഐബ് അബ്ദുറഹ്‌മാൻ കണ്ണൂർ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പുതിയ പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന കമ്മറ്റിയംഗങ്ങളായി റഷീദ് അഹമ്മദ് കോട്ടയം, മുനീഷ് എ.സി മലപ്പുറം, സി.സാദിഖ് കോഴിക്കോട്, മജീദലി തൃശ്ശൂർ, ഷാഫി മൂഴിക്കൽ കോഴിക്കോട്, മുഹമ്മദ് റാഫി കോഴിക്കോട്, രാധാകൃഷ്ണൻ പാലക്കാട്, ആബിദ അബ്ദുല്ല തൃശ്ശൂർ, സക്കീന അബ്ദുല്ല കോഴിക്കോട്, സന നസീം തൃശ്ശൂർ, അസീം എം.ടി തിരുവനന്തപുരം, ഫാതിമ തസ്‌നീം കാസർഗോഡ്, കജൻ ജോൺസൺ തൃശ്ശൂർ, റാസിഖ് എൻ കോഴിക്കോട്, ഷമീർ വി.കെ മലപ്പുറം, ഷംസുദ്ദീൻ വായേരി കോഴിക്കോട് എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെട്ട സംസ്ഥാന ജനറൽ കൗൺസിലിൽ വെച്ചാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. കെ.എ ഷഫീഖ് തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി. കഴിഞ്ഞ പത്ത് വർഷക്കാലമായി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ പ്രവാസി വെൽഫയറിന് ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ അഫലിയേഷനും കേരള സർക്കാരിന് കീഴിലുള്ള നോർക്ക റൂട്ട്‌സിന്റെ അംഗീകാരവും ഉണ്ട്.



