ദോഹ: ഗസ്സ മുനമ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ താനി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഈ സംഭവത്തെ ‘ഭാവനാതീതമായ കുറ്റകൃത്യം’ എന്നാണ് അദ്ദേഹം എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.
‘അന്താരാഷ്ട്ര സമൂഹത്തിനും അതിന്റെ നിയമങ്ങള്‍ക്കും ഈ ദുരന്തം തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഭാവനാതീതമാണ്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍ ഷരീഫ്, മുഹമ്മദ് ഖുറൈഖി, മറ്റു സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ,’ പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group