ദോഹ– ഖത്തറിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി. ഖത്തറിനെതിരായ ഇത്തരം ആക്രമണങ്ങൾ മറുപടി നൽകാതെ വിടാനാവില്ലെന്നും, ഇതിനെതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ആക്രമണത്തിന് ശേഷം ഖത്തർ അധികൃതർ ഇറാൻ സർക്കാരുമായി യാതൊരുവിധ ബന്ധവും സ്ഥാപിച്ചിട്ടില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തെ ഗൗരവത്തോടെയാണ് കാണുന്നത്. തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളെയും സിവിലിയൻ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായ തിരിച്ചടി നൽകാൻ ഖത്തറിന് അധികാരമുണ്ടെന്നും മജീദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



