ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കിയതായി ഖത്തർ സാംസ്കാരിക മന്ത്രലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. സമൂഹ മാധ്യമങ്ങൾ വഴിയാണ് സാംസ്കാരിക മന്ത്രാലയം ഇക്കാര്യം വിവരം പുറത്തു വിട്ടത്. പരേഡ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
تعلن اللجنة المنظمة لاحتفالات اليوم الوطني للدولة عن إلغاء المسير الوطني لهذا العام.#اليوم_الوطني_القطري #وزارة_الثقافة pic.twitter.com/P6NK70SmjF
— وزارة الثقافة (@MOCQatar) December 15, 2024
പരേഡിനുള്ള ഒരുക്കങ്ങൾക്കിടെയാണ് അറിയിപ്പ് വന്നത്. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ദേയമായ ചടങ്ങായിരുന്നു പരേഡ്. ഖത്തറിന്റെ സൈനിക ശക്തിയും സാംസ്‌കാരിക പാരമ്പര്യവും ലോകത്തെ അറിയിക്കുന്ന പരിപാടി കാണാൻ ആയിരങ്ങൾ കോർണിഷിൽ എത്താറുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group