Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    • ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    • വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
    • ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’ 
    • ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    മാനവികതയുടെ സ്വാദുള്ള ബിരിയാണിയുമായി ഖത്തർ മലയാളികൾ, മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ശേഖരിച്ചത് 2.15 ലക്ഷം ഖത്തർ റിയാൽ

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ28/05/2024 Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ ) ടൈപ്പ് 1 ബാധിച്ച് ചികിത്സ കാത്തു കഴിയുന്ന മലയാളി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ മൽഖ റൂഹിയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി പ്രവാസ ലോകത്ത് വേറിട്ട മാതൃക തീർത്ത് മലയാളി സോഷ്യൽ മീഡിയാ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’.

    മേയ് 10, 24 തിയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 12,000ത്തോളം ബിരിയാണി പൊതികൾ ആണ് രാജ്യത്താകമാനം ഖത്തർ മലയാളീസ് വിതരണം ചെയ്തത്. ഇതിന് പുറമെ ഗോൾഡ് ലൂപ്പ് ചലഞ്ച്, ക്യൂ ആർ കോഡ് കളക്ഷൻ എന്നിവ വഴി ആകെ 2.15 ലക്ഷം ഖത്തർ റിയാൽ ആണ് ചികിത്സാ ധനസഹായമായി ശേഖരിച്ചത്. ഖത്തർ മലയാളീസ് ഫെയ്സ്ബുക് ഗ്രൂപ്പ് വഴി സേവന സന്നദ്ധരായ 200 ഓളം വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബിരിയാണി എത്തിച്ചു കൊടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലുസൈലിലുള്ള ഖത്തർ ചാരിറ്റിയുടെ ഓഫീസിൽ ഖത്തർ മലയാളീസ് പ്രതിനിധികളായ ബിലാൽ, സൗഭാഗ്യ,അബൂസ്, ഷാഫി, ഫസൽ, ഉബൈദ്, നിസാം, ബിൻഷാദ് എന്നിവർ നേരിട്ടെത്തിയാണ് തുക കൈമാറിയത്. ഖത്തർ ചാരിറ്റി സി. എം. ഒ അഹ്മദ് യൂസുഫ് ഫഖ്റു വിന് തുകയുടെ ചെക്ക് കൈമാറി.

    എസ്. എം. എ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 11.65 മില്യൺ ഖത്തർ റിയാലിന്റെ ധനസമാഹരണ യജ്ഞമാണ് നടക്കുന്നത്. ഏറെ ചെലവേറിയ ചികിത്സ കുടുംബത്തിന് താങ്ങാനാവില്ല. ഇതോടെയാണ് ഖത്തറിലെ ഏറ്റവും വലിയ മലയാളി സോഷ്യൽ മീഡിയാ കൂട്ടായ്മയായ ഖത്തർ മലയാളീസ് ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ ഖത്തറിലെ ഇതര കൂട്ടായ്മകളെ പോലെ ചികിത്സാ ധനസഹായ ശേഖരണത്തിന് മുന്നിട്ടിറങ്ങിയത്.

    ഖത്തർ ചാരിറ്റിയുടെ ഓൺ ലൈൻ പോർട്ടലിൽ ഖത്തർ മലയാളീസ് വഴി വരുന്ന സഹായങ്ങളെ ഏകോപിപ്പിക്കാൻ ഇമ്പാക്റ്റ് എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഖത്തർ മലയാളീസ് ന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായ “ഫീഡ് എ ലൈഫ്” കോഡിനേറ്റേഴ്സിന്റെ നിസ്വാർത്ഥമായ പരിശ്രമവും സുമനസ്സുകളുടെ പിന്തുണയിമാണ് ഫണ്ട് സമാഹരണം വലിയ വിജയത്തിലേക്ക് എത്തിച്ചത്. വരും ദിവസങ്ങളിൽ വ്യത്യസ്ത രൂപത്തിൽ കൂടുതൽ തുക കണ്ടെത്താനുള്ള വിവിധ മാർഗങ്ങൾ പരിഗണനയിൽ ഉണ്ടെന്ന് ഖത്തർ മലയാളീസ് പ്രതിനിധി ബിലാൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Malqa Roohi SMA
    Latest News
    ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്‌മ ഓണാഘോഷം സംഘടിപ്പിച്ചു
    31/08/2025
    ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
    31/08/2025
    വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
    31/08/2025
    ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’ 
    31/08/2025
    ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.