ദോഹ– ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സിറാജ് ഇരിട്ടി (പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് നല്ലളം (ജനറൽ സെക്രട്ടറി), താജുദ്ദീൻ മുല്ലവീടൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. നസീർ പാനൂർ, ഹമീദ് കല്ലിക്കണ്ടി, അസ്‌ലം മാഹി, റിയാസ് വാണിമേൽ, നിസാർ ചെട്ടിപ്പടി എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുജീബ് റഹ്മാൻ മദനി, ഹമദ് ബിൻ സിദ്ധീഖ്, മൊയ്ദീൻ ഷാ, അജ്മൽ ജൗഹർ, ശനീജ് എടത്തനാട്ടുകര എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് ഇരിട്ടി ദോഹയിലെ അറിയപ്പെട്ട പ്രഭാഷകനും മികച്ച സംഘാടകനുമാണ്. തുമാമയിലെ ഇസ്‌ലാമിക് സ്റ്റഡി സെന്റർ മദ്രസയുടെ പ്രിൻസിപ്പലായ അദ്ദേഹം ഇസ്‌ലാഹി സെന്ററിന്റെ നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിയാണ്. .
മദീന ഖലീഫ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ യോഗത്തിൽ റഷീദലി വി പി, ബഷീർ അൻവാരി, അബ്ദുൽ വഹാബ്, നാസിറുദീൻ ചെമ്മാട്, അബ്ദുറഹ്മാൻ മദനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



