ദോഹ: ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് — കലാഞ്ജലി 2025 — പ്രഖ്യാപിച്ചു. ഭാവിയിലെ കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക മഹോത്സവമാണിത്. ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡണ്ട് എബ്രഹാം കെ. ജോസഫ് കലാഞ്ജലി തീയതികൾ പ്രഖ്യാപിച്ചു. ഫെസ്റ്റിവൽ 2025 ഒക്ടോബർ 26 മുതൽ 29 വരെ നടക്കും. സമാപനച്ചടങ്ങ് നവംബർ 1, 2025-ന് അബു ഹമൂറി ലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ നടക്കും.
ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവൊലെന്റ് ഫോറം (ICBF) പ്രസിഡണ്ട് ഷാനവാസ് ടി. ബാവയും ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ ഷെയ്ഖ് ഷമീമും ചേർന്ന് സോവനീർ പ്രകാശനം ചെയ്തു. കലാഞ്ജലി 2025-ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷണൽ വീഡിയോയും ഇന്ത്യൻ സ്പോർട്സ് സെന്റർ (ISC) പ്രസിഡണ്ട് അബ്ദുറഹിമാൻ ഇ.പി.യും കലാഞ്ജലി ചെയർമാൻ ഡോ. ഹസൻ കുഞ്ഞിയുമാണ് പുറത്തിറക്കിയത്.
എബ്രഹാം കെ. ജോസഫ് , (ICC), ഷാനവാസ് ടി. ബാവ – (ICBF) അബ്ദുറഹിമാൻ ഇ.പി. – (ISC) ഡോ. ഹസൻ കുഞ്ഞി – ചെയർമാൻ, കലാഞ്ജലി, ബിനു കുമാർ – പ്രസിഡണ്ട്, കലാഞ്ജലി, അൻവർ ഹുസൈൻ – ജനറൽ സെക്രട്ടറി, ഷെയ്ഖ് ഷമീം സാഹിബ് – (പ്രിൻസിപ്പൽ, ഐഡിയൽ ഇന്ത്യൻ സ്കൂൾ) തുടങ്ങിയവർ പ്രസംഗിച്ചു.