ദോഹ– പശ്ചിമേഷ്യയിൽ യുദ്ധം ഭീതി തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആഘോഷമായ ഗരംഗാവോ ഒഴിവാക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഗരംഗാവോ ആഘോഷങ്ങൾക്കായി കുട്ടികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളോട് മന്ത്രാലയം ആഹ്വാനം ചെയ്തു. എല്ലാവരും സുരക്ഷ മുൻനിർത്തി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



