ദോഹ– ഖത്തറിലെ അല്‍ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാൡ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ഇപ്പോള്‍ കുടുംബത്തോടെ ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ (52) ആണ് മരണപ്പെട്ടത്. ഭാസ്‌കരന്റേയും പത്മിനിയുടേയും മകനാണ്. ഭാര്യ: ജയന്തി ബാലകൃഷ്ണന്‍. രണ്ട് പെണ്‍മക്കളുണ്ട്.
വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group