ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്, ജോര്‍ദാന്‍ രാജാവ്, തുര്‍ക്കി, ഇറാന് പ്രസിഡന്റുമാര്‍ എന്നിവര്‍ അടക്കം 57 അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും നേതാക്കളും പ്രധാനമന്ത്രിമാരും പങ്കെടുത്തു.