ദോഹ– ഖത്തറിൽ സായാഹ്നങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ ബോട്ട് സവാരിയുമായി ഓൾഡ് ദോഹ തുറമുഖം. ബ്രൂക്‌ടൂറിസവുമായി സഹകരിച്ച് കോർണീഷിലെ മിന ഡിസ്ട്രിക്റ്റിനെയും കണ്ടെയ്‌നേഴ്‌സ് യാർഡിനെയും ബന്ധിപ്പിക്കുന്ന ‘മിന ലിങ്ക്’ എന്ന പുതിയ ഗതാഗത സേവനം ആരംഭിക്കുന്നതായി ഓൾഡ് ദോഹ തുറമുഖം അറിയിച്ചു .
“നിങ്ങൾ സുഹൃത്തുക്കളോടൊപ്പമാണെങ്കിലും കുടുംബത്തോടൊപ്പമാണെകിലും കടൽക്കാറ്റ് ആസ്വദിക്കാൻ മിന ലിങ്ക് മികച്ച ഒരു മാർഗമായിരിക്കുമെന്ന് ഓൾഡ് ദോഹ തുറമുഖം അവരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു . ബോട്ട് സവാരി എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് ഉണ്ടാവുക . കണ്ടെയ്‌നേഴ്‌സ് യാർഡിലെയും മിന കോർണിഷിലെയും ബ്രൂക്ക് ടൂറിസം ഓഫീസിൽ നിന്നാണ് യാത്രക്കുള്ള ടിക്കറ്റുകൾ ലഭിക്കക . കുടുംബങ്ങൾക്കും രാജ്യത്തു എത്തുന്ന സന്ദർശകർക്കും ഈ ബോട്ട് സവാരി പുതിയ അനുഭവം ആയിരിക്കും . ഓപ്പൺ ബോട്ടുകളാണ് സവാരിക്കായി ഉപയോഗിക്കുക . കോർണീഷിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇത് വഴി സാധിക്കും . ഓൾഡ് തുറമുഖത് ആരംഭിക്കുന്ന ഈ പുതിയ പദ്ധതി കൂടുതൽ ആളുകളെ ആകർഷിക്കും .