ദോഹ– ഖത്തറിലെ അൽ ഖോറിൽ ഒരു ഉൽക്കാഭാഗം കൂടി കണ്ടെത്തി. ഖത്തർ അസ്ട്രോണമിക്കൽ സെന്റർ മേധാവി ശൈഖ് സൽമാൻ ബിൻ ജബിർ ആൽഥാനിയാണ് ഉൽക്കാഭാഗം കണ്ടെത്തിയ വിവരമറിയിച്ചത്. ‘ഉൽക്കാഭാഗമാണ് കണ്ടെത്തിയത്. പരിശോധനയിൽ ഇരുമ്പിൻ്റെ അംശമുള്ള കോസ്‌മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെറ്റൈറ്റ് വിഭാഗത്തിൽപ്പെട്ട ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും മറ്റൊരു ഉൽക്കാശില ഇവിടെനിന്ന് ലഭിച്ചിരുന്നു. ഇവിടെ നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ ശിലയും കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



