ദോഹ: അവധിക്ക് നാട്ടിൽ പോകാനിരുന്ന പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം വളാഞ്ചേരിക്ക് സമീപം കാവുംപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ (61)ആണ് വക്രയിലെ താമസ സ്ഥലത്ത് നിര്യാതനായത്. ഈ വരുന്ന 29 ന് നാട്ടിൽ അവധിക്ക് പോവാനിരിക്കുകയായിരുന്നു. കാദർ-ബിയ്യാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : നഫീസ. മക്കൾ: ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ ), ജാസിർ ഫൈസി (ഖത്തർ ), ജാസിം ( ഖത്തർ ), ഫാത്തിമ നാജിയ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group