ദോഹ – ഒരു പതിറ്റാണ്ടിലധികമായി ഇരു ചേരികളിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ സംഘടനകൾ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. ഇൻകാസ് ഖത്തർ, ഒ ഐ.സി.സി ഇൻകാസ് ഖത്തർ എന്ന പേരിൽ വർഷങ്ങളായി ഇരു ചേരിയിൽ ആയിരുന്നു ഖത്തറിലെ കോൺഗ്രസ് അനുഭാവികൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച കെപിസിസി ഭാരവാഹികൾ ഖത്തറിൽ എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത്. 11 വൈസ് പ്രസിഡണ്ട്മാരും 12 ജനറൽ സെക്രട്ടറിമാരും 16 സെക്രട്ടറിമാരും ഉൾപ്പെടെ ജംബോ കമ്മിറ്റിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടായി സിദ്ദിഖ് പുറായിൽ ( കോഴിക്കോട്) ജനറൽ സെക്രട്ടറിയായി കെ.വി ബോബൻ (എറണാകുളം ) എന്നിവരെയാണ് കെപിസിസി പ്രസിഡന്റ് പുതുതായി നിയമിച്ചത്. ഇടുക്കിയിൽ നിന്നുള്ള ജീസ് ജോസഫ് ആയിരിക്കും ട്രഷറർ. ഇൻകാസ് ഖത്തർ നിലവിലെ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ പുതിയ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായിരിക്കും. ഇൻകാസ് ഖത്തറിന്റെ മുതിർന്ന നേതാക്കളായ കെ.കെ ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, ജോപ്പച്ചൻ തെക്കേക്കൂറ്റ് എന്നിവർ രക്ഷാധികാരികൾ ആയിരിക്കും. ഖത്തറിലെ മുതിർന്ന നേതാക്കൾ ഉൾക്കൊള്ളുന്ന അഡ്വൈസറി ബോർഡും രൂപീകരിച്ചിട്ടുണ്ട്. 10 പേരാണ് അഡ്വൈസറി ബോർഡിലുള്ളത്. 42 മുഖ്യ ഭാരവാഹികൾക്ക് പുറമേ വിവിധ വിങ്ങ് കൺവീനർമാരായി 12 പേരും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി 24 പേരും കെ പി സി സി പ്രസിഡണ്ട് നോമിനേറ്റ് ചെയ്ത കമ്മിറ്റിയിൽ ഉണ്ട്.
ശ്രീജിത്ത് എസ് നായർ, താജുദ്ധീൻ ചിറക്കുഴി, വിഎസ് അബ്ദുൾ റഹ്മാൻ, ജുട്ടാസ് പോൾ, പ്രദീപ് കൊയിലാണ്ടി, അഷറഫ് വടകര, അഷ്റഫ് നന്നമുക്ക്, അൻവർ സാദത്ത്, ജയപാൽ മാധവൻ, നാസർ മുഹമ്മദ്, ശ്രീരാജ് എംപി എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ.
ജനറൽ സെക്രട്ടറിമാരായി ജോർജ്ജ് അഗസ്റ്റിൻ, ഈപ്പൻ പി തോമസ്, മനോജ് കൂടൽ, നിഹാസ് കോടിയേരി, അബ്ബാസ് സി.വി, ബി.എം. ഫാസിൽ, മുജീബ് വലിയക്കത്ത്, ജിഷ ജോർജ്, ഹരി കുമാർ കനത്തൂർ, സുരേഷ് വിഎം, സിറാജ് പല്ലൂർ, സഞ്ചയ് രവീൻന്ദ്രൻ.
സെക്രട്ടറിമാർ സി.എ അബ്ദുൾ മജീദ്, പികെ റഷീദ്, ഷംസുദ്ദീൻ ഇസ്മായിൽ , ആൻ്റണി ജോൺ, ലിജു എബ്രഹാം, മുഹമ്മദ് അലി വാണിമേൽ, ഷമീർ പുന്നോടൻ, ഷിബു സുകുമാരൻ, ഷഹീൻ മജീദ്, ഷാഹുൽ ഹമീദ്, ലിജോ തോമസ്, മഞ്ചുഷ ശ്രീജിത്ത്, ഷറഫ്, ഷാജി കരുനാഗപ്പള്ളി, സൂരജ് സി നായർ, ഷംസു വെള്ളൂർ.
സബ് കമ്മിറ്റി കോടിനേറ്റേഴ്സ് ഫാസിൽ അബൂബക്കർ, എട്വിൻ സെബാസ്റ്റ്യൻ. വെൽഫയർ വിങ് കൺവീനേർസ് അനിൽ കുമാർ, സുരേഷ് ബാബു. ഓടിറ്റേർസ് ആൽബേർട്ട് ഫ്രാൻസിസ്, സുബൈർ ആറളം. സ്പോർട്സ് വിങ് കൺവീനേർസ് ഫൈസൽ ഹസ്സൻ, ജോബി തോമസ്.
ഒരു പതിറ്റാണ്ടിലധികമായി രണ്ട് ചേരികളിൽ ആയി ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ ഇൻകാസ് ഖത്തർ എന്ന പേരിലും സമീർ ഏറാമല നേതൃത്വം നൽകിയിരുന്ന ഒ ഐ സി സി ഇൻകാസ് ഖത്തർ എന്ന പേരിലും ആയിരുന്നു ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ സംഘടന പ്രവർത്തിച്ചിരുന്നത്. നിരവധി തവണ കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ഖത്തറിലെത്തി ചർച്ച നടത്തിയെങ്കിലും അധികാരം പങ്കുവെക്കുന്നുതിന്റെ പേരിലും മറ്റും ഇരു സംഘടനകളെയും ഒന്നിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ആഴ്ചകൾക്ക് മുമ്പ് ദോഹയിലെത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പിഎം നിയാസ്, അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാരത്തോൺ ചർച്ചയെ തുടർന്നാണ് പുതിയ കമ്മറ്റി ഇന്നലെ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്.



