ദോഹ: കുട്ടിക്കൽ ടൗണിലെ ആദ്യകാല വസ്ത്രവ്യാപാര സ്‌ഥാപന ഉടമ ഇടത്തും കുന്നേൽ പരേതരായ എ.എ. പരീക്കുട്ടിയുടെയും കെ.കെ. ജമീലയുടെയും മകൻ ഇ.പി. ഷെമീർ (ഷാമോൻ -51) ദോഹയിൽ നിര്യാതനായി. ഇന്നലെ രാവിലെ റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ ഫുത്തയിൻ വെഹിക്കിൾ റെന്റൽസി (എവിആർ) ൽ മെസെഞ്ചർ ആയി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിച്ചു വരികയാണ്.
വിവാഹമോചിതനാണ്. മക്കൾ: മിസ്ബ, മിൻഹ, മാസിൻ. സഹോദരങ്ങൾ: പരേതനായ ഇ.പി. ഷാനവാസ് (ഷാനി), ഇ.പി. ഷാജുദീൻ (എക്സിക്യൂട്ടീവ് എഡിറ്റർ, മംഗളം), ഇ.പി. ഷെഫീഖ് (മുൻ ചീഫ് സബ് എഡിറ്റർ, മാധ്യമം)
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



