Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, December 4
    Breaking:
    • പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ.എൻ
    • യു.എം.എ.ഐ നാല്പതാം വാർഷിക സമാപനം നാളെ
    • ഒരു വർഷം മുമ്പ് ഇതേ ദിവസം യു.ഡി.എഫിന്റെ ആത്മാഭിനമായി രാഹുൽ; ഇന്ന് അപമാനത്തിന്റെ പടുകുഴിയിൽ
    • ഗള്‍ഫ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്കയുമായി സഹകരണം തുടരുന്നു
    • രാഹുൽ മാങ്കൂട്ടത്തലിന് മുൻകൂർ ജാമ്യമില്ല, പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ.എൻ

    ഖിയാഫ് ദോഹ ലിറ്ററേച്ചർ ഫെസ്റ്റിന് ഇന്ന് തുടക്കം
    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ04/12/2025 Qatar Events Gulf literature 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– എഴുതുമ്പോഴും പറയുമ്പോഴും സ്വയം സെൻസർ ചെയ്യാൻ ആളുകൾ നിർബന്ധിക്കപ്പെടുന്നതായി എഴുത്തുകാരനും സംസ്കരിക പ്രവർത്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. 2015 കാലഘട്ടങ്ങളിൽ നിലപടിന്റെ പേരിൽ പുരസ്‌ക്കാരങ്ങൾ നിരസിച്ചവർ പോലും ഇന്ന് മൗനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അവർ പക്ഷം മാറിയത് കൊണ്ടല്ല ഇതെന്നും സ്വയം നിയന്ത്രിക്കാൻ നിർബന്ധിക്കപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസങ്ങളിലായി ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദോഹ ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ കെ ഇ എൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞഹമ്മദ്. എഴുത്ത് ഒരു സംസ്കരിക വ്യവസായമായി മാറി. ഉപേക്ഷിക്കപെടുന്നവരുടെ ഉയർത്തെഴുന്നേൽപ്പ്‌ സ്വപനം കാണാൻ സാധിക്കണം. എന്നാൽ ആ പക്ഷത്ത് ഉറച്ചു നില്ക്കാൻ സാധിക്കാത്ത രീതിയിൽ നമ്മുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം മാറി. ലോകവ്യാപകമായി വലതുപക്ഷ ആശയം കരുത്താർജ്ജിക്കുന്നു. ജനായത്വം വലിയ ജാഗ്രത പുലർത്തേണ്ട കാലമാണ്. എന്നാൽ ഇന്ന് പലർക്കും ആ ജാഗ്രതയ്ക്ക് ആവശ്യമായ ആശയപരമായ കരുത്ത് കുറയുന്നതായും കെ.ഇ.എൻ വ്യക്തമാക്കി .

    ഇന്ന് (വ്യാഴം) വൈകുന്നേരം 6 .30 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദോഹ ലിറ്ററേച്ചർ ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കവിയും എഴുത്തുകാരനുമായ കെ .ടി സൂപ്പി, നോവലിസ്റ്റും മലയാളം സർവകലാശാല അധ്യപകനുമായ ഡോ. അശോകൻ ഡിക്രൂസ് , എഴുത്തുകാരി ഷീല ടോമി എന്നിവർ വിവിധ ശില്പശാലകൾക്ക് നേതൃത്വം നൽകും. വെള്ളി വൈകുന്നേരം പൊതുസമ്മേളനവും സമീർ ബിൻസി – ഇമാം മജ്‌ബൂർ സംഘം അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും നടക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് പുറമെ ഖത്തർ ഇന്ത്യൻ ഓഥേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി , ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ജനറൽ കൺവീനർ തൻസീം കുറ്റ്യാടി , വൈസ്പ്രസിഡന്റ് അഷ്‌റഫ് മടിയാരി , ട്രഷറർ അൻസാർ അരിമ്പ്ര, ഷംന ആസ്മി എന്നിവർ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    doha literature fest events Kunjahammad literature qatar
    Latest News
    പ്രതികരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നുവെന്ന് കെ.ഇ.എൻ
    04/12/2025
    യു.എം.എ.ഐ നാല്പതാം വാർഷിക സമാപനം നാളെ
    04/12/2025
    ഒരു വർഷം മുമ്പ് ഇതേ ദിവസം യു.ഡി.എഫിന്റെ ആത്മാഭിനമായി രാഹുൽ; ഇന്ന് അപമാനത്തിന്റെ പടുകുഴിയിൽ
    04/12/2025
    ഗള്‍ഫ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ അമേരിക്കയുമായി സഹകരണം തുടരുന്നു
    04/12/2025
    രാഹുൽ മാങ്കൂട്ടത്തലിന് മുൻകൂർ ജാമ്യമില്ല, പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ്
    04/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version