Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • തെഹ്റാനിലെ എവിന്‍ ജയിലില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
    • വിഎസിന്റെ വിലാപയാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ്; പൊതുജനങ്ങൾക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം
    • നിങ്ങള്‍ എന്റെ അച്ഛനെ അടിച്ചില്ലേ, എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ല’; ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു, മനസ് തുറന്ന് ഹർഭജൻ സിംഗ്
    • ഗാസയില്‍ ലോകാരോഗ്യ സംഘടനാ ആസ്ഥാനങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍
    • യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Qatar

    ‘ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച’, മൃഗസമ്മേളനത്തിന് വേദിയായി ഹമദ് രാജ്യാന്തര വിമാനത്താവളം

    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി04/06/2025 Qatar Gulf Happy News Middle East World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച' എന്ന ആശയത്തില്‍ പ്രശസ്ത കലാകാരന്മാരായ ഗില്ലിയും മാര്‍ക്കും ചേര്‍ന്ന് നിര്‍മ്മിച്ച ശില്‍പ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ആനയുടെ അധ്യക്ഷതയില്‍ മൃഗങ്ങളെല്ലാം കൂടിയാലോചനയില്‍. പുറമെ കടുവയും സിംഹവും മുതല്‍ കുതിരയും ജിറാഫും കുരങ്ങനും വരെ കാടിനുള്ളില്‍ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന കാഴ്ച നയനാനന്ദകരമായി സജ്ജീകരിച്ചിരിക്കുന്നു. അതും ഒരു വിമാനത്താവളത്തില്‍.

    ഈ ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് തോന്നുംകണക്കെ മനോഹരമായ ശില്‍പ്പങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍. അത്യാധുനിക രീതിയിലുള്ള പല സജ്ജീകരണങ്ങളുമുള്ള ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന പുതിയൊരു കാഴ്ചാനുഭവമായി ഈ മൃഗസമ്മേളനം മാറും. ടെര്‍മിനലിനുള്ളില്‍ നേരത്തെ തന്നെ ആകര്‍ഷകമായി സജ്ജമാക്കിയ ഒച്ചാഡ് പൂന്തോട്ടത്തിനുള്ളിലാണ് നീളമേറിയ മേശക്ക് ചുറ്റിലും ‘ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച’ എന്ന ആശയത്തില്‍ ലോകപ്രശസ്ത കലാകാരന്മാരായ ഗില്ലിയും മാര്‍ക്കും ചേര്‍ന്ന് ‘വൈല്‍ഡ് ലൈഫ് വണ്ടര്‍സ്‌കേപ്‌സ്’ എന്ന കലാസൃഷ്ടി ഒരുക്കിയത്. 3.5 മീറ്റര്‍ വീതിയും 10.5 മീറര്‍ നീളത്തിലുമുള്ള ആറ് ടണ്‍ വെങ്കലത്തിലാണ് ‘വൈല്‍ഡ് റൈഡ് ഇന്‍ ദോഹ’ സീരീസിലുള്ള ഈ കലാവിസ്മയമുള്ളത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനം ചര്‍ച്ച ചെയ്യുന്ന ഗൗരവ ചര്‍ച്ചയെ ശില്‍പികള്‍ പ്രതിഫലിക്കുന്നതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ദേ വേര്‍ ഓണ്‍ വൈല്‍ഡ് റൈഡ് ഇന്‍ ദോഹ’ എന്ന പേരില്‍ പത്ത് മീറ്റര്‍ നീളമുള്ളതാണ് മറ്റൊരു കലാസൃഷ്ടി. സിംഹവും ജിറാഫും മറ്റും സൈക്കിളില്‍ ഒന്നിച്ച് യാത്രചെയ്യുന്ന കാഴ്ചയാണിത്. ഖത്തറിന്റെ ഫാല്‍കണ്‍ പാരമ്പര്യത്തിനുള്ള ആദരവായി വിമാനത്താവളത്തിലെ സൂഖ് അല്‍മതാറില്‍ ‘ഫാല്‍ക്കണ്‍ വിത്ത് ഗ്ലൗ’ എന്ന പേരിലും മറ്റൊന്നും ഒരുക്കിവെച്ചിട്ടുണ്ട്. വന്യജീവികള്‍ക്ക് പുറമെ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെയും സംരക്ഷിക്കാനുള്ള ഖത്തര്‍ എയര്‍വേസ് പദ്ധതികളുടെ ഭാഗമായാണ് കലാസൃഷ്ടിയെന്ന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം സി.ഇ.ഒ ഹമദ് അലി അല്‍ഖാതിര്‍ പറഞ്ഞു. ദോഹയിലെത്തുന്ന ഓരോ യാത്രക്കാര്‍ക്കും അവരുടെ യാത്ര ഒരു അവിസ്മരണീയ അനുഭവമായി തോന്നേണ്ടതുണ്ട്. മാത്രമല്ല വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ലോക സമൂഹത്തെ ബോധവത്കരിക്കുക എന്ന മഹത്തായ ലക്ഷ്യം കൂടി ഈ കലാസൃഷ്ടിയുടെ അവതരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    animal art greengarden hamad international airport sculptures
    Latest News
    തെഹ്റാനിലെ എവിന്‍ ജയിലില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
    22/07/2025
    വിഎസിന്റെ വിലാപയാത്രക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ്; പൊതുജനങ്ങൾക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം
    22/07/2025
    നിങ്ങള്‍ എന്റെ അച്ഛനെ അടിച്ചില്ലേ, എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ല’; ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു, മനസ് തുറന്ന് ഹർഭജൻ സിംഗ്
    22/07/2025
    ഗാസയില്‍ ലോകാരോഗ്യ സംഘടനാ ആസ്ഥാനങ്ങള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍
    22/07/2025
    യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.