ദോഹ – ഇറാന്‍ മിസൈലുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മുറൈഖ് പ്രദേശത്ത് ഖത്തരി പൗരന്റെ വീടിന് മുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഖത്തരി ബാലിക ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രത്യേക സംഘങ്ങള്‍ ചികിത്സിക്കുകയും ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവസ്ഥലത്ത് പരിമിതമായ ഭൗതിക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലങ്ങളില്‍ കൂട്ടംകൂടുകയോ അവിടങ്ങളിലേക്ക് പോവുകയോ ചിത്രമെടുക്കുകയോ ചെയ്യരുതെന്നും, കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ്, സുരക്ഷാ പട്രോളിംഗിനും വഴിമാറി നല്‍കണമെന്നും, അജ്ഞാത വസ്തുക്കളെയോ അവശിഷ്ടങ്ങളെയോ സമീപിക്കരുതെന്നും, ഇത്തരം വസ്തുക്കളെ കുറിച്ച് 999 എന്ന നമ്പറില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



