ദോഹ: സാംസ്ക്കാരിക, സാമൂഹിക, കായിക മേഖലയിൽ നിസ്തുല സേവനങ്ങളർപ്പിച്ച കെ. മുഹമ്മദ് ഈസയുടെ വേർപാട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സർവ കക്ഷി അനുശോചന സംഗമവും പ്രാർത്ഥന സദസ്സിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഈസയുമായി അടുത്തിഴപഴകാൻ ലഭിച്ച അവസരങ്ങളെല്ലാം ഓർത്തെടുത്ത അംബാസഡർ വളരെ ഊർജ്വസലനായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സംഭാവനകളും സ്മരിച്ചു. അബൂഹമൂറിലെ ന്യൂ ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും നൂറുകണക്കിനാളുകളും പങ്കെടുത്തു.

കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ഈസക്ക അനുസ്മരണ പ്രഭാഷണം നടത്തി. കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം, ഐ.സി.സി പ്രസിഡന്റ് എപി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, കെ.എം.സി.സി നേതാക്കളായ എസ്എഎം ബഷീർ, അബ്ദുന്നാസർ നാച്ചി, വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ പിഎൻ ബാബുരാജ്, ഹൈദർ ചുങ്കത്തറ, സാബിത്ത് സഹീർ, ചന്ദ്രമോഹൻ, സവാദ് വെളിയങ്കോട്, ഇസ്മായിൽ ഹുദവി, സലാം പാപ്പിനിശ്ശേരി, ഓമനക്കുട്ടൻ, സമീർ വലിയവീട്ടിൽ, ഹുസൈൻ കടന്നമണ്ണ, ഹബീബ് റഹ്‌മാൻ, ആശിഖ് അഹമ്മദ്, നിഹാദ് അലി, ഫൈസൽ ഹുദവി, ആസാദ്, നൗഫൽ മുഹമ്മദ് ഈസ, സുഹൈൽ വാഫി തുടങ്ങിയവർ സംസാരിച്ചു.
ഇസ്മായിൽ ഹുദവി ഖുർആൻ പാരായണം ചെയ്തു. മുഹമ്മദലി ഖാസിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെഎംസിസി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പിഎസ്എം ഹുസൈൻ നന്ദിയും പറഞ്ഞു. മക്കളായ നജ്‌ല മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ മറ്റു കുടുംബാംഗങ്ങൾ സംഘടന നേതാക്കളായ ജോപ്പച്ചൻ, അപ്പെക്സ് ബോഡി എം,സി അംഗങ്ങളായ ജാഫർ തയ്യിൽ, അഫ്സൽ അബ്ദുൽ മജീദ്, റഷീദ് അഹ്മദ്, ബഷീർ തുവാരിക്കൽ, അബ്രഹാം കണ്ടത്തിൽ ജോസഫ്, ദീപക് ഷെട്ടി, ശാന്തനു ദേശ് പാണ്ഡെ, നന്ദിനി, വ്യവസായ പ്രമുഖരായ സൈനുൽ ആബിദ് സഫാരി , അടിയോട്ടിൽ അഹമ്മദ്, മൂസ കുറുങ്ങോട്ട്, മുഹമ്മദ് അഷ്‌റഫ് ചിറക്കൽ ഗ്രാൻഡ് മാൾ, ഇസ്മായിൽ പാരീസ് ഹൈപ്പർ മാർക്കറ്റ്, ഷറഫ് പി ഹമീദ്, സിയാദ് ഉസ്മാൻ, സകരിയ മാണിയൂർ, അബ്‌ദു ലത്തീഫ് ദുബൈ തുടങ്ങിയവർ സംബന്ധിച്ചു.